ഏകതാളം
പല്ലവി

വന്ദനം ചെയ്തീടുവിന്‍-ശ്രീയേശുവേ
വന്ദനംചെയ്തീടുവിന്‍-നിരന്തരം
ചരണങ്ങള്‍
1
സന്തതം സകലരും സന്തോഷധ്വനിയില്‍
സ്തോത്ര സംഗീതം പാടി-ശ്രീയേശുവേ
2
രാജിതമഹസ്സെഴും മാമനുസുതനെ
രാജ സമ്മാനിതനേ-ശ്രീ
3
കല്ലറ തുറന്നു വന്‍വൈരിയെതകര്‍ത്തു
വല്ലഭനായവനെ-ശ്രീയേശുവേ
4
നിത്യവും നമുക്കുള്ളഭാരങ്ങളഖിലം
തീര്‍ത്തുതകരുന്നവനെ-ശ്രീയേശുവേ
5
ഭീതിയാം കൂരിരുളഖിലവും നീക്കും
നീതിയിന്‍ സൂര്യനാകും-ശ്രീയേശുവേ
6
പാപമില്ലാത്തതന്‍ പരിശുദ്ധനാമം
പാടി സ്തുതിച്ചിടുവിന്‍-ശ്രീയേശുവേ
(എം.ഈ.ചെറിയാന്‍)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox