ഏകതാളം
1
വരസുന്ദര പരമണ്ഡല
പരനേശുനാഥനേ!
വന്നരുള്‍ സ്വാമിന്‍!
സ്തുതിമംഗളം ജയമംഗളം
നിനക്കേ യഹോവയേ!
2
ധരമണ്ഡലം പരമണ്ഡലം
സൃഷ്ടിചെയ്ത ദേവനേ!
വന്നരുള്‍ സ്വാമിന്‍!- സ്തുതി
3
നരദേവനേ – ഗുരുനാഥനേ!
നരരക്ഷകര്‍ത്തനേ!
വന്നരുള്‍ – സ്വാമിന്‍!- സ്തുതി
4
പശുക്കൂടതില്‍ – മുഴുക്കാടതില്‍
നരനായ കര്‍ത്തനേ!
വന്നരുള്‍ – സ്വാമിന്‍!- സ്തുതി
5
നരര്‍ക്കായൊരു – ബലിയായ
ദേവനേ പ്രിയകര്‍ത്തനേ!
വന്നരുള്‍ – സ്വാമിന്‍!- സ്തുതി
6
മുറിവഞ്ചിനാല്‍ – നറുപഞ്ച
പാതകം തീര്‍ത്ത കര്‍ത്തനേ!
വന്നരുള്‍ – സ്വാമിന്‍!- സ്തുതി
7
തവഭക്തരിന്‍ – ജപം താതന്‍മുന്‍-
ശുഭമാക്കും കര്‍ത്തനേ!
വന്നരുള്‍ – സ്വാമിന്‍!- സ്തുതി
8
പരമാസനം കരുണാസനം
വഴി നിന്‍ സഭയിതില്‍
വന്നരുള്‍ – സ്വാമിന്‍!- സ്തുതി
(മോശവത്സലം)
