ഭൈരവി-തി ഏകതാളം

വരിക നല്‍വരങ്ങളെ നീ തരിക ആവിയേ!- ശുഭ
കരുണ വാപിയേ-
1
തവജനാഭിഷേകത്തില്‍ സുഗന്ധ തൈലമേ! -ദിവ്യ
സ്നനാതൈലമേ -വരിക
2
പ്രാവുപോലെയോ ദഹന- ജ്വാല പോലെയോ-കതി-
രൊളിവു പോലെയോ -വരിക
3
വാഴ്ക മനസ്സിന്‍ ദുര്‍വ്വിചാരം-ആകെ മാറുവാന്‍
ഗുണം ഏറിത്തേറുവാന്‍ -വരിക
4
പാപക്കടലില്‍ ആഴംകണ്‍ട-പാപി ഞാന്‍ അയ്യോ!
എന്നില്‍ കോപിയാതയ്യോ -വരിക
5
ദോഷച്ചെളിയില്‍ മുഴുകി വാഴും-ദോഷി ഞാനല്ലോ-
ഗുണ ദോഷി നീയല്ലൊ -വരിക
6
പ്രകൃതികൊണ്‍ടു വികൃതമായ-ഹൃദയം മാറുവാന്‍
നവ ഹൃദയം ആകുവാന്‍ -വരിക
7
ഇരുള്‍ അകന്നകം അതുങ്കല്‍-വെളിവണയുവാന്‍-
വേദ-ത്തെളിവുണരുവാന്‍ -വരിക
8
സത്യ ധര്‍മ്മനീതി മാര്‍ഗ്ഗ-മുറകള്‍ ആകുവാന്‍-കൃപ
വളരെ നല്കുവാന്‍ -വരിക

(മാണി ജോണ്‍ കൊച്ചുഞ്ഞ്)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox