ആദിതാളം
പല്ലവി
വരുവിന്‍ ചെറു പൈതങ്ങളേ!
ഗുരുവാം യേശു അരികില്‍
തിരിവിന്‍ തിരു വചനങ്ങളില്‍
മരുവി പെരുകീടുവിന്‍
ചരണങ്ങള്‍
1
ബാല്യ കാലമതെത്ര വേഗത്തില്‍
മറയും നിറംകുറയും
ചിരകാലവും നിലനിന്നീടാ
നരയ്ക്കും ജര അണയും-(വരു)
2
ഇന്നു കണ്‍ട ഗുണങ്ങളൊക്കെയും
മങ്ങി മങ്ങി മറഞ്ഞു പോം
സുന്ദരം ബഹു ഭംഗി ശക്തിയും
ഒന്നിനൊന്നു കുറഞ്ഞുപോം-(വരു)
3
എത്രയോ പല ബാലകര്‍
മനോദുഃകമായ് മരിച്ചില്ലയോ
അത്രയോ ചിലഭീതികള്‍
ദിനം അടുക്കും നമുക്കില്ലയോ (വരു)
4
വേദവാക്യങ്ങളാകെ നാം മഹാ
ഗീതവാക്യമായ് പാടുവാന്‍
വേദനാഥനാം യേശു തന്നില്‍
നാംമോദമായതു തേടുവാന്‍-(വരു)
5
സ്നേഹമായതു പൂണ്‍ടിട്ടല്ലയോമശിഹാ
ഇഹ മരിച്ചാന്‍
സ്നേഹമായതു കൊണ്‍ടിട്ടല്ലയോ
തിരുരക്തത്തെചൊരിച്ചാന്‍!-(വരു)
(ആഭരണം ഹാബേല്‍)