Praise Him Praise Him
F. J Crosby PM

1
വാഴ്ത്തീന്‍ വാഴ്ത്തീന്‍ യേശു രക്ഷകനെ വാഴ്ത്തീന്‍
പാടിന്‍ തന്‍റെ അദ്ഭുതസ്നേഹത്തെ!
ആര്‍ത്തീടുന്നു മഹത്വദൈവ ദൂതന്മാര്‍
കീര്‍ത്തിപ്പിന്‍ തന്‍ വിശുദ്ധ നാമത്തെ
തന്‍ മക്കളെ ഇടയന്‍പോലെ കാക്കും
തന്‍ കൈകളില്‍ വഹിക്കുന്നു സദാ
വാഴ്ത്തീന്‍ വാഴ്ത്തീന്‍ കര്‍ത്തന്‍ മാമഹത്വം വാഴ്ത്തീന്‍
കീര്‍ത്തിപ്പിന്‍ തന്‍ വിശുദ്ധനാമത്തെ
2
വാഴ്ത്തീന്‍ വാഴ്ത്തീന്‍ യേശു രക്ഷകനെ വാഴ്ത്തീന്‍
പാപികള്‍ക്കായ് പാടേറ്റു മരിച്ചു
കര്‍ത്തന്‍ പാറ നിത്യരക്ഷയില്‍ പ്രത്യാശ
ക്രൂശേറിയ യേശുവെ വാഴ്ത്തീടിന്‍
ക്ലേശമെല്ലാം സഹിച്ചതോര്‍ത്തു സ്തോത്രം
ചെയ്വിന്‍, തന്‍റെ അദ്ഭുതസ്നേഹവും
വാഴ്ത്തീന്‍ വാഴ്ത്തീന്‍ കര്‍ത്തന്‍ മാമഹത്വം വാഴ്ത്തീന്‍
കീര്‍ത്തിപ്പിന്‍ തന്‍ വിശുദ്ധനാമത്തെ
3
വാഴ്ത്തീന്‍ വാഴ്ത്തീന്‍ബയേശുരക്ഷകനെ വാഴ്ത്തീന്‍
വാനോര്‍ വാഴ്ത്തീന്‍ ഹോശന്നാ പാടുവിന്‍
വാഴുന്നേശു രക്ഷകനെന്നുമെന്നേക്കും
വാഴിക്ക പുരോഹിതരാജനായ്
ലോകത്തെയും ജയിച്ചുവരുന്നേശു
മാനം ശക്തി കര്‍ത്തനുള്ളതല്ലോ
വാഴ്ത്തീന്‍ വാഴ്ത്തീന്‍ കര്‍ത്തന്‍ മാമഹത്വം വാഴ്ത്തീന്‍
കീര്‍ത്തിപ്പിന്‍ തന്‍ വിശുദ്ധനാമത്തെ

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox