സുരുട്ടി–ആദിതാളം

വാഴ്ത്തുക നീ മനമേ എന്‍ പരനേ,
വാഴ്ത്തുക നീ മനമേ
ചരണങ്ങള്‍
1.
വാഴ്ത്തുക തന്‍ ശുദ്ധനാമത്തെ പേര്‍ത്തു
പാര്‍ത്ഥിവന്‍ തന്നുപകാരത്തെയോര്‍ത്തു– വാഴ്ത്തുക
2.
നിന്നകൃത്യം പരനൊക്കെയും പോക്കി
തിണ്ണമായ് രോഗങ്ങള്‍ നീക്കി നന്നാക്കി –വാഴ്ത്തുക
3.
നന്മയാല്‍ വായ്ക്കവന്‍ തൃപ്തിയെതന്നു
നവ്യമാക്കുന്നു നിന്‍ യൗവ്വനമിന്നു –വാഴ്ത്തുക
4.
മക്കളില്‍ കാരുണ്യം താതനെന്നോണം
ഭക്തരില്‍ വാത്സല്യവാനവന്‍ നൂനം –വാഴ്ത്തുക
5.
പുല്ലിനു തുല്യമീ ജീവിതം വയലില്‍
പൂവെന്ന പോലിതു പോകുന്നിതുലകില്‍ –വാഴ്ത്തുക
6.
തന്‍ നിയമങ്ങളെ കാത്തിടുന്നോര്‍ക്കും
തന്നുടെ ദാസര്‍ക്കും തന്‍ ദയ കാക്കും –വാഴ്ത്തുക
7.
നിത്യരാജാവിവനോര്‍ക്കുകില്‍ സര്‍വ്വ
സൃഷ്ടികളും സ്തുതിക്കുന്നു യഹോവ — വാഴ്ത്തുക

(കെ.വി.സൈമണ്‍)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox