[Tune: ‘My Jesus I Love Thee’   11s]
1
വിശുദ്ധര്‍കൂട്ടം രക്ഷകനു ചുറ്റും
നിന്നു തങ്ങള്‍ സ്നേഹരത്നം ചൂടിക്കും
നേരം ആ മഹാസന്തുഷ്ടസമൂഹേ
എന്നേയും കാണുമോ?……. (3)
ചൊല്ലെന്‍ മനമേ
2
ദൈവം തന്‍ വിശുദ്ധര്‍ കണ്ണു നീരെല്ലാം
തുടയ്ക്കുമന്നാളില്‍ എനിക്കിഷ്ടരാം
ചേര്‍ക്കപ്പെട്ട വിശുദ്ധരോടു കൂടെ- എന്നേയും
3
വീണകളെ ധരിച്ചുടന്‍തന്‍മുമ്പില്‍
സന്തോഷ പരിപൂര്‍ണ്ണരായ് ഉച്ചത്തില്‍
തന്നെ എന്നും സ്തുതിക്കുന്നവരോടെ- എന്നേയും
4
കുഞ്ഞാടിന്‍ രക്തത്തില്‍ കഴുകപ്പെട്ട
വെള്ളനിലയങ്കികളെ ധരിച്ചു
മഹാശോഭിതമായുള്ള സമൂഹേ- എന്നേയും
5
കയ്യില്‍ കുരുത്തോലകളെ പിടിച്ചു
മഹാരക്ഷ നമ്മുടെ ദൈവത്തിന്നു
കുഞ്ഞാടിനും എന്നാര്‍ക്കും കൂട്ടരോടെ- എന്നേയും
6
സ്തുതി മഹത്വം ജ്ഞാനം ശക്തി സ്തോത്രം
നമ്മുടെ ദൈവനെന്നല്ലോ ദൂതന്മാരും
തന്‍മുന്‍പില്‍ കവിണുവീണാര്‍ക്കുംകാലേ- എന്നേയും
7
മരണത്തോളം നീ വിശ്വസ്തനായാല്‍
തന്‍ ചൊല്ലോര്‍ത്തു പ്രയാസം നീ സഹിച്ചാല്‍
കൂടെയിരുത്തും താന്‍ നിന്നെ അപ്പെഴെ- എന്നേയും

(പി.ഐ.പുലിക്കോടന്‍)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church