‘Great is Thy faithfulness’ T.O Chrisholm
1
വിശ്വസ്തന്‍ എന്‍ ദൈവം യാക്കോബിന്‍ ദൈവം
വര്‍ഷിക്കുന്നു ദയ ദിനം തോറും
ആര്‍ദ്രവാനവന്‍ തന്‍ വാക്കു മാറാത്തോന്‍
എന്‍ ദൈവം വിശ്വസ്തന്‍ മാറാത്തവന്‍
വിശ്വസ്തന്‍ എന്‍ ദൈവം (2)
ചൊരിയുന്നു കൃപ ദിനംതോറും
ശക്തീകരിക്കുന്നു ആത്മവര്‍ഷത്താല്‍
എന്‍ ദൈവം വിശ്വസ്തന്‍ എന്നേക്കുമേ
2
ശാന്തിദായകനായ് പാപഹാരകന്‍
കരം പിടിച്ചു വഴികാട്ടുന്നോന്‍
എന്‍ബലമായതോ തന്‍ വാഗ്ദത്തങ്ങള്‍
എന്തോരനുഗ്രഹം തന്‍ ദയയോ
വിശ്വസ്തന്‍
3
സൂര്യചന്ദ്രാദികള്‍ താരഗണങ്ങള്‍
നിന്‍ മഹാ വൈഭവം വര്‍ണ്ണിക്കുന്നു
നിന്‍ സൃഷ്ടിയോ എത്ര അത്ഭുതകരം
നിന്‍ കരുണാക്കടല്‍ അഗോചരം
വിശ്വസ്തന്‍
(Translation: Dasan Philip)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox