Lord, I hear of showers of blessing
Mrs.Koder/W.B. Bradbury
1
ശമിപ്പാന്‍ നിലത്തില്‍ ദാഹം
മാരി ധാരാളം കര്‍ത്താ
നീ വര്‍ഷിച്ചതു കേള്‍ക്കുന്നേന്‍
പെയ്യട്ടാശ്ശിസെന്‍മേലും
എനിക്കും എനിക്കും
ചാറ്റലെങ്കിലും വേണം
2
കടന്നുപോകല്ലേ താതാ
എന്‍ ഹൃത്തോ പാപം തന്നെ
എന്നെ നീവെടികിലും നിന്‍
കാരുണ്യം വര്‍ഷിക്കെന്മേല്‍
എന്‍ മേലും എന്‍ മേലും
കാരുണ്യം വര്‍ഷിക്കെന്മേല്‍
3
കൈവിടല്ലേ, നല്‍ രക്ഷകാ
നിന്നെ ഞാന്‍ സ്നേഹിക്കട്ടെ
നിന്‍ കൃപയ്ക്കായ്ാഞ്ചിക്കുന്നേന്‍
ക്ഷണിക്കെന്നെയും കൂടെ
എന്നെയും എന്നെയും
ക്ഷണിക്കെന്നെയും കൂടെ
4
കൈവിടല്ലേ ദൈവാത്മാവേ
പൊട്ടക്കണ്‍ തുറക്കും നീ
യേശുവിനു സാക്ഷി നീ താന്‍
ശക്തിയേറും വാക്കു ചൊല്‍
എന്നോടും എന്നോടും
ശക്തിയേറും വാക്കു ചൊല്‍
5
ദൈവസ്നേഹം ശുദ്ധം നിത്യം
ക്രിസ്തുരക്തം ധാരാളം
ദൈവകൃപ എത്ര ശക്തി
വര്‍ദ്ധിപ്പിക്കെന്നില്‍ ഇവ
എന്നിലും എന്നിലും
വര്‍ദ്ധിപ്പിക്കെന്നില്‍ ഇവ
6
കൈവിടല്ലെന്നെ തിരിച്ചു
ചേര്‍ക്കുകെന്‍ ചിത്തം നിന്നില്‍
ജീവന്നുറവൊഴുക്കുമ്പോള്‍
ആശിര്‍വ്വദിക്കെന്നെയും
എന്നെയും എന്നെയും
ആശിര്‍വ്വദിക്കെന്നെയും

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox