‘ Holy Holy Holy’
ശുദ്ധ, ശുദ്ധ, ശുദ്ധ, സര്‍വ്വശക്ത ദേവാ
ഭക്ത ഗീതം കാലേ ഞങ്ങള്‍ അങ്ങുയര്‍ത്തുമേ
പാപം ശാപം പോക്കും കാരുണ്യ യഹോവ
ദൈവത്രിയേക ഭാഗ്യത്രിത്വമേ.
2
ശുദ്ധ, ശുദ്ധ, ശുദ്ധ, സര്‍വ്വ ദിവ്യര്‍ വാഴ്ത്തി
ആര്‍ത്തു പൊന്‍ കിരീടങ്ങള്‍നിന്‍ കാല്‍ക്കല്‍ വീഴ്ത്തുന്നു
ആസ്തയോടു ദൂത വൃന്ദവും പുകഴ്ത്തി
ആദ്യന്ത ഹീനാ നിന്നെ വാഴ്ത്തുന്നു.
3
ശുദ്ധ, ശുദ്ധ, ശുദ്ധ, കൂരിരുള്‍ അണഞ്ഞു
ഭക്തഹീനന്‍നിന്‍ പ്രഭാവം കാണാ എങ്കിലും
വിശുദ്ധന്‍ നീ മാത്രം തുല്യനില്ല എങ്ങും
ആര്‍ദ്രത സത്യം ശക്തി ഒന്നിലും.
4
ശുദ്ധ, ശുദ്ധ, ശുദ്ധ, സര്‍വ്വനാഥാ ദേവാ
സ്വര്‍ഗം ഭൂമി സൃഷ്ടി സര്‍വ്വംനിന്നെ വാഴ്ത്തുന്നു
ശാപദോഷം പോക്കും കാരുണ്യ യഹോവാ
ദൈവത്രിയേക ഭാഗ്യ ത്രിത്വമേ.