ശുദ്ധാത്മാവേ വന്നെന്നുള്ളില്‍ വാസം ചെയ്യണേ
സത്യാത്മാവേ നിത്യകയിലെത്തുവോളവും
ജീവനൂതുക… ജീവദായകാ
ജീവനാളമായ് എരിഞ്ഞുതീരുവാന്‍
1
പാപം നീതി ന്യായവിധി ബോധമേകിടാന്‍-ഈ
ശാപഭൂവില്‍ പെന്തക്കോസ്തില്‍ വന്നൊരാവിയെ
2
അംബരത്തില്‍ നിന്നിറങ്ങി അഗ്നിനാവുകള്‍
അന്‍പോടമര്‍ന്നെല്ലാരിലും ശക്തിനാമ്പുകള്‍
3
രണ്‍ടോ മൂന്നോ പേരെവിടെ എന്‍റെ നാമത്തില്‍
ഉണ്‍ടവിടെയു് ഞാനെന്നേകി വാഗ്ദത്തം
4
കല്ലായുള്ള ഹൃദയങ്ങളുരുക്കിടണേ
ഹല്ലേലുയ്യാ ഗീതം പാടാനൊരുക്കീടണേ…
Dr George Thiruvankulam
