Have you been to Jesus
E.A.Hoffman S.S.379
1
ശുദ്ധിക്കായ് നീ യേശു സമീപേപോയോ?
കുളിച്ചോ കുഞ്ഞാട്ടിന്‍ രക്തത്തില്‍?
പൂര്‍ണ്ണാശ്രയം ഈ നിമിഷം തന്‍ കൃപ
തന്നില്‍ വെച്ചോ ശുദ്ധിയായോ നീ?

കുളിച്ചോ കുഞ്ഞാട്ടിന്‍ ആത്മശുദ്ധി നല്കും രക്തത്തില്‍
ഹിമംപോല്‍ നിഷ്കളങ്കമോ നിന്‍ അങ്കി
കുളിച്ചോ കുഞ്ഞാട്ടിന്‍ രക്തത്തില്‍?

2
അനുദിനം രക്ഷകന്‍ പക്ഷത്തോ നീ
ശുദ്ധിയായ് നടന്നീടുന്നത്?
ക്രൂശേറിയ കര്‍ത്തനില്‍ നിനക്കുണ്‍ടോ
വിശ്രമം നാഴികതോറുമേ? കുളിച്ചോ…
3
കര്‍ത്തന്‍ വരവില്‍ നിന്‍ അങ്കി ശുദ്ധമോ?
ഏറ്റവും വെണ്മയായ്ക്കാണുമോ?
സ്വര്‍പ്പുരത്തില്‍ വാസം ചെയ്തിടാന്‍ യോഗ്യ
പാത്രം ആയ്തീരുമോ അന്നാളില്‍? കുളിച്ചോ…
4
ഠഛഇ
ക്രിസ്തുവിങ്കലേക്കുള്ള ക്ഷണം പാപക്കറ ഏറ്റ അങ്കി നീ നീക്കി
കുഞ്ഞാട്ടിന്‍ രക്തത്തില്‍ കുളിക്ക…
ജീവനീര്‍ ഒഴുകുന്നു അശുദ്ധര്‍ക്കായ്
കുളിച്ചു ശുദ്ധിയായീടുക. കുളിച്ചോ…

(വിവ. റവ.റ്റി.കോശി)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox