1
ശുദ്ധ ശുദ്ധ കര്‍ത്താ ദേവാ-
ജീവദായകനേ
ചിത്ത ശുദ്ധി നല്കി എന്നെ
രക്ഷിക്കിന്നേരമേ
2
വാസം ചെയ്കന്നുള്ളില്‍ ദേവാ-
പാപബോധത്തെ താ
നാശമായ്പോകായ്വാനെന്നെ-
പാലിക്ക നീ ഇപ്പോള്‍
3
സത്യാത്മാവേ വായെന്നുള്ളില്‍
നിത്യവും നീ പാര്‍ക്ക
ക്രിസ്തേശുവിന്‍ മുദ്രയെന്നില്‍-
പതിക്ക നീ ഇപ്പോള്‍
4
സ്നേഹാദി ഫലങ്ങള്‍ എന്നില്‍-
ആവാനധികമായ്
സ്നേഹവാനേ തുണയ്ക്കണം-
ഹീന പാപിയെന്മേല്‍
5
താതസുതാ ശുദ്ധാത്മാവേ-
നാതന്‍ ത്രിയേകനേ
താ നിന്‍ കൃപാവരങ്ങളേ-
നിന്‍ സേവ ചെയ്തീടാന്‍
(റ്റി.കെ.ഔസേഫ്)
