[There’s a land that is fairer than day
S.F.Bennet S.S.964 ]
1
ശോഭയേറും നാടൊന്നുണ്‍ടതു
കാണാമെ ദൂരെ വിശ്വാസത്താല്‍
താതല്‍ വാസം നമുക്കൊരുക്കി
നില്‍ക്കുന്നുണ്‍ടക്കരെ കാത്തഹോ
വേഗം നാം ചേര്‍ന്നീടും
ഭംഗിയേറിയ ആ തീരത്തു.
2
നാം ആ ശോഭന നാട്ടില്‍ പാടും
വാഴ്ത്തപ്പെട്ടോരുടെ സംഗീതം
ഖേദം രോദനം അങ്ങില്ലല്ലൊ
നിത്യം സൗഭാഗ്യം ആത്മാക്കള്‍ക്ക്- വേഗം നാം…
3
സ്നേഹമാം സ്വര്‍ഗതാതനുടെ
സ്നേഹദാനത്തിനും നാള്‍ക്കുനാള്‍
വീഴ്ചയെന്ന്യെ തരും നന്മയ്ക്കും
കാഴ്ചയായി നാം സ്തോത്രം പാടും-വേഗം നാം…
(വിവ. കെ.വി.ചാക്കോ)
