1
ശ്രീയേശുനായകാ! നിന്‍ പാദാരവിന്ദമോര്‍ത്തു
പാരില്‍ വസിച്ചീടുവാന്‍ കൃപചെയക!
2
തീരാത്ത പാപത്തീയില്‍ ഓരാതെ
ഞാന്‍ പതിച്ചു
പാരാതെ നീറിടുന്നു ഗതിയെന്യേ
3
ഗംഭീര സാഗരത്തിന്‍ മീതെ നടന്നപ്പോഴും
പാദം നനഞ്ഞീടാത്ത പരമേശാ
4
രാഗാദി ദോഷങ്ങള്‍ക്കായ് പാണി
തറച്ചതാലെന്‍
ആത്മാവേ രക്ഷചെയ്ത കരുണേശാ!
5
വന്‍ മല പോലെയുള്ള തിന്മ വഹിച്ച മൃത്യു-
വക്ത്രത്തിലാണ്‍ടൊരെന്നെ കരകേറ്റി:
6
ലോകം വെടിഞ്ഞു ദേഹം നാറ്റം പിടിച്ചിരുന്ന-
ലാസറെ ജീവിപ്പിച്ച ജഗദീശാ!
7
ക്ലേശം സഹിച്ച ദേവാ! ക്രൂശില്‍ മരിച്ച നാഥാ!
ചേര്‍ക്കണമെന്നെയും തന്‍ തിരുമാര്‍വ്വില്‍

(പി.സി. ജോണ്‍)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox