‘At even ere the sun was set’
1
സന്ധ്യേ സൂര്യാസ്തമല മുന്‍
വ്യാധിക്കാര്‍ കര്‍ത്തന്‍ ചുറ്റുമായ്
എത്ര ആധിയില്‍ കിടന്നോര്‍
എത്ര മോദമോടെ പോയി
2
വീണ്‍ടുമിതാ സന്ധ്യയിങ്കല്‍
കഷ്ടപ്പെടുന്നോരാമെങ്ങള്‍
കാണാതെങ്കിലുംനീ ചാരെ
ഉണ്‍ടെന്നറിഞ്ഞു വരുന്നേ
3
കര്‍ത്തേന താപം തീര്‍ക്കണം
ഞങ്ങളില്‍ രോഗദുഃഖിതര്‍
നിന്നെ സ്നേഹിക്കാത്തവരും
മുന്‍സ്നേഹം വിട്ടോരുമുണ്‍ടേ
4
ആകുലചിന്തയാല്‍ പലര്‍
സംശയ ഭാരത്താല്‍ ചിലര്‍
ദേഹമോഹത്താലും ചിലര്‍
ഖേദിക്കുന്നു! രക്ഷ നീ താന്‍
5
ലോകം മായയായ് കണ്‍ടീട്ടും
ലോകത്തെ വിടാഞ്ഞോര്‍ ചിലര്‍
മിത്രങ്ങള്‍ ദ്രോഹിച്ചിട്ടും നിന്‍
മിത്രത്വം തേടാത്തോര്‍ ചിലര്‍
6
പാപബന്ധം വിടാഞ്ഞതാല്‍
സ്വാസ്ഥ്യമില്ലാര്‍ക്കും നാഥനേ!
നിന്‍ സേവയ്ക്കേറ്റം തല്പരന്‍
ഹൃത്തില്‍ തെറ്റേറ്റം കാണുന്നു
7
കര്‍ത്താ നീ- മര്‍ത്യനായല്ലോ
കഷ്ടദുഃഖങ്ങള്‍ ഓര്‍ക്കും നീ
നാണത്താല്‍ മൂടും വ്രണവും
കാണുന്നു നിന്‍ കണ്‍ സ്പഷ്ടമായി
8
ഇന്നു നിന്‍ സ്പര്‍ശം ഫലിക്കും
ഒന്നും പിഴെയ്ക്കാ നിന്‍ വാക്കും
സന്ധ്യയിതില്‍ കേള്‍യാചന
സ്വാസ്ഥ്യം നല്കി ഞങ്ങള്‍ക്കെല്ലാം.

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church