ശങ്കരാഭരണം-ഏകതാളം
1
സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍യാത്ര ചെയ്യുന്നു
എന്‍ സ്വദേശം കാണ്മതിന്നു ബദ്ധപ്പെട്ടോടിടുന്നു
ആകെ അല്പനേരം മാത്രം എന്റെ യാത്ര തീരുവാന്‍
യേശുവേ നിനക്കു സ്തോത്രം വേഗം
നിന്നെ കാണും ഞാന്‍
2
രാവിലെ ഞാന്‍ ഉണരുമ്പോള്‍
ഭാഗ്യമുള്ളോര്‍ നിശ്ചയം
എന്‍റെ യാത്രയുടെ അന്തം ഇന്നലെക്കാള്‍ അടുപ്പം
3
രാത്രിയില്‍ ഞാന്‍ ദൈവത്തിന്‍റെ
കൈകളില്‍ ഉറങ്ങുന്നു
അപ്പോഴും എന്‍ രഥത്തിന്‍റെ ചക്രം
മുമ്പോട്ടോടുന്നു
4
തേടുവാന്‍ ജഡത്തിന്‍ സുഖം ഇപ്പോള്‍
അല്ല സമയം
സ്വന്തനാട്ടില്‍ ദൈവമുഖം കാണ്‍കയത്രെ
വാഞ്ചിതം
5
ഭാരങ്ങള്‍ കൂടുന്നതിന്നു ഒന്നും വേണ്‍ടാ യാത്രയില്‍
അല്പം അപ്പം വിശപ്പിന്നു സ്വല്പം വെള്ളം ദാഹിക്കില്‍
6
സ്ഥലം ഹാ മഹാ വിശേഷം ഫലം എത്ര മധുരം
വേണ്‍ട വേണ്‍ട ഭൂപ്രദേശം അല്ല എന്‍റെ പാര്‍പ്പിടം
7
നിത്യമായോര്‍ വാസസ്ഥലം എനിക്കുണ്‍ടു സ്വര്‍ഗ്ഗത്തില്‍
ജീവവൃക്ഷത്തിന്‍റെ ഫലം ദൈവപറുദീസായില്‍
8
എന്നെ എതിരേല്പാനായി ദൈവദൂതര്‍ വരുന്നു
വേണ്‍ടുമ്പോലെ യാത്രയ്ക്കായി പുതുശക്തി തരുന്നു
9
ശുദ്ധന്മാര്‍ക്കു വെളിച്ചത്തില്‍ ഉള്ള അവകാശത്തിന്‍
പങ്കുതന്ന ദൈവത്തിന്ന സ്തോത്രം സ്തോത്രം പാടും ഞാന്‍

(വി.നാഗല്‍ )

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox