Come ev’ry joyful heart
Rev S.Stennet/L Edson
1
സര്‍വ്വത്തിന്‍ രാജനാം
ദൈവത്തെ വന്ദിപ്പിന്‍
മര്‍ത്യരെ മഹത്വം അവനുകൊടുപ്പിന്‍
സല്‍ സ്വരത്തെ ഉയര്‍ത്തുവിന്‍
സല്‍ സ്വരത്തെ ഉയര്‍ത്തുവിന്‍
ആഘോഷത്തോടെ പാടുവിന്‍
2
മശിഹാ രക്ഷകന്‍
നമ്മെ വീണ്‍ടെടുത്തു
എല്ലാ ലോകങ്ങളില്‍
ഇപ്പോഴും വാഴുന്നു
സല്‍ സ്വരത്തെ ഉയര്‍ത്തുവിന്‍
സല്‍ സ്വരത്തെ ഉയര്‍ത്തുവിന്‍
ആഘോഷത്തോടെ പാടുവിന്‍
3
തന്‍ രാജത്വം നില്‍ക്കും
താന്‍ നീതി ചെയ്യുന്നു
താക്കോലും ചെങ്കോലും
തന്‍ കയ്യില്‍ ആകുന്നു
സല്‍ സ്വരത്തെ ഉയര്‍ത്തുവിന്‍
സല്‍ സ്വരത്തെ ഉയര്‍ത്തുവിന്‍
ആഘോഷത്തോടെ പാടുവിന്‍
4
ഒടുക്കത്തെ നാളില്‍
കാഹളം ധ്വനിക്കും
ശവക്കുഴികളില്‍
മരിച്ചവര്‍ കേള്‍ക്കും
ന്യായവിധി കൈക്കൊള്ളുവാന്‍
ന്യായവിധി കൈക്കൊള്ളുവാന്‍
അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും
5
ആശയോടിരിപ്പിന്‍
യേശു അപ്പോള്‍ വരും
സ്വര്‍ഗ്ഗത്തില്‍ ഇരിപ്പാന്‍
നമ്മെ സ്വീകരിക്കും
അവിടെയുള്ള ഭാഗ്യവും
അവിടെയുള്ള ഭാഗ്യവും
നാം എന്നും അനുഭവിക്കും.

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox