നാട്ട – അടതാളം
സര്‍വ്വ മാനുഷരേ! പരന്നു -പാടി
സന്തോഷത്തോടു വന്ദിച്ചിടുവിന്‍
ചരണങ്ങള്‍
1
സേവിപ്പിന്‍ ആനന്ദിച്ചവനെ ഗീതം
ചേലോടു പാടുത്തന്‍ മുന്‍വരുവിന്‍
സര്‍വ്വലോകനാഥന്‍ യഹോവ – ഇതു
ചന്തമോടാര്‍ത്തു വന്ദിച്ചിടുവിന്‍! – സര്‍വ്വ
2
നമ്മെ നിര്‍മ്മിച്ചവന്‍ യഹോവ! – തന്നെ
നാമവനാടും ജനങ്ങളുമാം!
തന്മഹത്വത്തെ പാടി നിങ്ങള്‍ – ഇന്നു
തന്‍ഗൃഹവാതില്ക്കലത്തുവരിന്‍ – സര്‍വ്വ
3
നാമകീര്‍ത്തനം പാടിടുവിന്‍! നിങ്ങള്‍
നന്ദിയോടുള്‍പ്രേവിശിച്ചിടുവിന്‍
നാഥനായ ത്രിയേകദൈവം – എത്ര
നല്ലവനെന്നു ചിന്തിച്ചിടുവിന്‍! – സര്‍വ്വ
4
എത്ര കാരുണ്യശാലി പരന്‍ – സത്യം
എന്നും തനിക്കുള്ളതെന്നറിവിന്‍!
ക്രിസ്തനും താതാത്മാക്കള്‍ക്കുമേ-നിത്യം
കീര്‍ത്തിയുണ്‍ടാകഹല്ലേലുയ്യാമേന്‍ – സര്‍വ്വ
(മോശവത്സലം)
