ആദിതാളം
1.
സര്‍വ്വലോക സ്രഷ്ടാവാകും സര്‍വ്വത്തിനും നാഥാ
സര്‍വ്വ സൃഷ്ടികളും വാഴ്ത്തി വന്ദിക്കും മഹേശാ
വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു നന്ദിയോടടിയാര്‍
കീര്‍ത്തിക്കുന്നു ഘോഷിക്കുന്നു
ആര്‍ത്തു മോദമോടെ
2.
എണ്ണമില്ലാ ദൂതര്‍സംഘം വാഴ്ത്തിടുന്ന ദേവാ
ഖെറൂബികളും സ്രാഫികളും പുകഴ്ത്തും മഹേശാ-വാഴ്ത്തി
3.
വാനഭൂമി സൂര്യചന്ദ്രനക്ഷത്രാദികളെ
മാനമായ് ചമച്ചദേവനാഥനെ മഹേശാ -വാഴ്ത്തി
4.
ജീവനുള്ള സര്‍വ്വത്തിനും ഭക്ഷണം നല്‍കുന്ന
ജീവനാഥാ ദേവദേവ പാഹിമാം മഹേശാ -വാഴ്ത്തി
5.
വൃക്ഷ സസ്യാദികള്‍ക്കെല്ലാം ഭംഗിയെ നല്‍കുന്ന
അക്ഷയനാം ദേവദേവാ പാഹിമാം മഹേശാ -വാഴ്ത്തി
6.
ഗംഭീരമായ് മുഴങ്ങിടും വമ്പിച്ച സമുദ്രം
തമ്പുരാന്‍റെ വാക്കിനങ്ങു കീഴ്പ്പെടും മഹേശാ -വാഴ്ത്തി
7.
ഊറ്റമായ് അടിക്കും കൊടുങ്കാറ്റിനേയും തന്‍റെ
ശ്രേഷ്ഠകരം തന്നില്‍ വഹിച്ചിടുന്ന മഹേശാ വാഴ്ത്തി
8.
ദുഷ്ടരാകും ജനങ്ങള്‍ക്കും നീതിയുള്ളവര്‍ക്കും
വന്മഴയും നല്‍വെയിലും നല്കുന്ന മഹേശാ വാഴ്ത്തി
