രൂപകതാളം
1
സര്‍വ്വശക്തന്‍ യഹോവാ താന്‍
പരിശുദ്ധന്‍! പരിശുദ്ധന്‍
സാധു ക്കള്‍ക്ക് സഹായനും
ആദ്യന്തനും നീയല്ലയോ!
2
രോഗകള്‍ക്കു വൈദ്യനും നീ
രോഗം നീക്കും മരുന്നും മീ
ആശ്വാസത്തെ നല്‍കീടേണം
രോഗിയാമീ നിന്‍മകനും
3
നിന്‍ മുഖം നീ മറച്ചീടില്‍
നന്മ പിന്നെ ആരു നല്കും?
തിന്മയെല്ലാം തീര്‍ത്തിടേണം
കാരുണ്യങ്ങള്‍ ശോഭിച്ചപ്പാനായ്
4
സര്‍വ്വ ശക്തന്‍ യഹോവായേ
കോപിക്കല്ലേ സാധുക്കളില്‍
ദൈവമേ! നീ തുണയ്‌ക്കേണം
ആത്മ സൗഖ്യം കണ്‍ടെത്തുവാന്‍
5
ശത്രുത്വങ്ങള്‍ പെരുകുന്നേ
സത്യാത്മാവേ! തുണയ്‌ക്കേണം
ദൈവപുത്രാ! കൃപതാ!
നിന്‍ സത്യാത്മാവില്‍ മോദിച്ചീടാന്‍
(മൂത്താംപാക്കല്‍ കൊച്ചുകുഞ്ഞ്)
