തി-ഏകതാളം
സര്‍വ്വ പാപക്കറകള്‍ തീര്‍ത്തു
നരരെ രക്ഷിച്ചീടുവാന്‍
ഉര്‍വ്വിനാഥന്‍ യേശുനാഥന്‍
ചൊരിഞ്ഞ തിരുരക്തമെ
2
യേശുവോടീ ലോകര്‍ ചെയ്ത
തോര്‍ക്കനീയെന്നുള്ളമേ
വേദനയോടേശുദേവന്‍
ചൊരിഞ്ഞ തിരുരക്തമെ
3
കാട്ടുചെന്നായ് കൂട്ടമായോ
രാടിനെ പിടിച്ചപോല്‍
കൂട്ടമായ് ദുഷ്ടരടിച്ച-
പ്പോള്‍ ചൊരിഞ്ഞ രക്തമേ!
4
മുള്ളുകൊണ്‍ടുള്ളോര്‍മുടിയാല്‍
മന്നവന്‍ തിരുത്തല-
യ്ക്കുള്ളിലും പുറത്തുമായി
പാഞ്ഞ തിരുരക്തമെ
5
നീണ്‍ടയിരുമ്പാണികൊണ്‍ടു
ദുഷ്ടരാ കൈകാല്‍കളെ
തോണ്‍ടിയ നേരം ചൊരിഞ്ഞ
രക്ഷിതാവിന്‍ രക്തമെ
6
വഞ്ചകസാത്താനെ ബന്ധി
ച്ചന്ധകാരം നീക്കുവാന്‍
അഞ്ചുകായങ്ങള്‍ വഴിയായ്
വഴിഞ്ഞ തിരുരക്ത്തമെ
6
നന്ദിഹീനര്‍ പാപികുന്തം
കുത്തിനാര്‍ യേശുവിലായ്
വന്നുതുറക്കയാല്‍ കര്‍ത്തന്‍
ചൊരിഞ്ഞ തിരുരക്തമെ
7
സ്തോത്രമങ്ങേക്കിന്നുമെന്നും
സ്തോത്രവും പുകഴ്ചയും
മാത്രയും ഇടവിടാതെ
എന്നും നിനക്കു സ്തുതി -സര്‍വ്വ
