ആദിതാളം
പല്ലവി
സീയോനെ നീ ഉണര്‍ന്നെഴുന്നേല്‍ക്കുക
ശാലേം രാജനിതാ വരുവാ റായ്
അനുപല്ലവി
ശീലഗുണമുള്ള സ്നേഹസ്വരൂപന്‍
ആകാശമേഘത്തില്‍ എഴുന്നള്ളി വരുമേ
ചരണങ്ങള്‍
1
പകലുള്ള കാലങ്ങള്‍ അണഞ്ഞണഞ്ഞു
പോയ്
കുരിശുകള്‍ നാളുകള്‍ അടുത്തടുത്തെ
ഝടുതിയായ് ജീവിതം പുതുക്കി
നിന്നീടുകില്‍
മണവാളനോടു നാം മറുരൂപമാകും –
സീയോ
2
അന്ത്യ സമയങ്ങള്‍ അടുത്തു പോയ്
പ്രിയരെ
സ്വന്തമെന്നേശുവെ സാക്ഷിക്കുവിന്‍
അന്ധകാര പ്രഭു വെളിപ്പെടും മുമ്പേ
സന്തോഷരാജ്യത്തില്‍ ചേര്‍ന്നീടുമെ നാം –
സീയോ
3
ഭൂമണ്ഡലങ്ങള്‍ ഉലഞ്ഞിളകിടുന്നു
വാനങ്ങള്‍ ആകവെ നടുങ്ങിടുന്നു
പ്രേമമറ്റുള്ള നിന്‍ സാധുക്കള്‍കരളില്‍
ഖേദംപൂണ്‍ടങ്ങിങ്ങുവീണുഴലുന്നു-
സീയോ
4
സൈന്യത്തിന്‍ ശക്തിയാല്‍ രാജ്യങ്ങള്‍
ആകവെ
തകര്‍ന്നുടഞ്ഞീടുന്നുദിനം ദിന മായ്
സൈന്യത്തിന്‍ ശക്തിയാല്‍ ഒന്നുലുമല്ലേ
ആത്മബലത്താല്‍ ജയം നേടുക നാം-
സീയോ
5
തുരുസഭയെ നിന്‍ ദീപങ്ങളെന്നുമേ
സൂര്യ പ്രഭപോല്‍ വിളങ്ങീടട്ടെ
മഹിതന്‍ തന്‍ തേജ സ്സില്‍ എഴുന്നെള്ളി
വരുമ്പോള്‍
ഉടലോടെ പ്രിയനെ എതിരേല്പാന്‍
പോകാം-
സീയോ