ആദിതാളം

സുഖകാലത്തിലും ദുഃഖവേളയിലും
അകലാത്ത നല്‍ സ്നേഹിതനേ
യേശുവേ തിരുപ്പാദത്തില്‍ കാത്തിരിക്ക
എന്തുമോദം ഹൃദന്തംവരും
1
പാപ ലോകത്തിന്‍ ശാപദോഷങ്ങള്‍
പാടേ നീക്കാനായ് വന്നിങ്ങു രക്ഷകന്‍
സംഭ്രമത്തിലും സംശയത്തിലും
സങ്കടത്തിലും പ്രത്യാശ നല്‍കുന്നോന്‍-
സുഖ
2
ഏതു നേരത്തും ഏക ചിന്തയാല്‍
ഏവരും ചേര്‍ന്നു-സ്തോത്രങ്ങള്‍
അര്‍പ്പിക്കാം
ഭക്തി പാലിക്കാന്‍-ശക്തി പ്രാപിക്കാന്‍
മുക്തി നേടീടാന്‍-പരിശുദ്ധനെ തേടാം-
സുഖ
3
ഹൃത്തടങ്ങളാം കൈവിളക്കുകള്‍
കത്തി ശോഭിപ്പാന്‍-കരുതണം എണ്ണയെ
നിദ്രമാറ്റേണം-ആ ഭദ്രദീപങ്ങള്‍
നിത്യം മിന്നേണം-മണവാളനെത്തുമ്പോള്‍
സുഖ

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox