ആദിതാളം

സുവിശേഷം അതു ജയിക്കുമേ
അതു ജയിക്കുമേ-എന്നും
ജയിക്കുമേ സുവിശേഷം

1
പോകുവിന്‍ നിങ്ങള്‍ എന്‍ സുവിശേഷം
ഓതിടുവാനായ് ലോകമശേഷം
യേശു നാഥന്‍ ഈ സന്ദേശം
ഏകുകയാല്‍ പോക നാം- സുവി
2
കാല്‍വറി മലയില്‍ കൈവന്ന വിജയം
കാഹള നാദം മുഴക്കി സമ്മോദം
യെരിഹോവിനു നേരെയുള്ള
പോരിനായി പോകനാം-സുവി
3
പ്രതിനിധി സേവ തുടരുക നമ്മള്‍
പ്രതിഫലം ഇതുനുണ്‍ടധികം അന്നാളില്‍
പ്രാണനാഥനായ് നമുക്കു
പ്രാണനും കൊടുത്തിടാം-സുവി
(റ്റി.കെ. ശാമുവേല്‍)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox