ആദിതാളം
പല്ലവി

സുവിശേഷ ഘോഷണമേ- സുതന്‍
യേശുവിന്‍ കല്പനയേ
ദൈവസ്നേഹത്തിന്‍ വചനവുമേ-
അവന്‍ രക്ഷയിന്‍ ക്ഷണമതുമേ

1
നമ്മള്‍ പാപങ്ങള്‍ നിമിത്തമേ-യേശു
ഭൂമിയില്‍ വന്നതുമേ
ക്രൂശു തോളില്‍ ചുമന്നതുമേ-രുധിരമതു
ചൊരിഞ്ഞതുമേ- സുവി
2
പാപ ഭാരങ്ങളാലുമേ പാരില്‍
ക്ലേശങ്ങളാലുമേ
പാത വിട്ടിഹെ ഉഴലുന്നാരേ!പ്രിയന്‍
യേശുവിന്‍ അരികില്‍ വാ- സുവി
3
തെരു വീഥികള്‍ വഴികളിലും-മലകള്‍
താഴ്വരകളിലും
തിരുവചനം മുഴക്കി നാം-പരന്‍ വാക്കിനു
വലയിറക്കാം- സുവി
4
മഴയോ വെയിലോ പുഴയോ-മത
ഭേതം എന്ന പഴിയോ
കണ്ണീരില്‍ നാം വിതച്ചീടുകില്‍-
കൊയ്തീടുമതവന്‍ നാളില്‍ -സുവി
5
എല്ലാ ജാതി ജനങ്ങളുമേ-നല്ല
രാജനെ വണങ്ങീടുമേ
അല്ലലെല്ലാമകന്നീടുമേ-ഹല്ലേലൂയ്യാ
നാം പാടിടുമേ- സുവി

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox