തി.ഏകതാളം
സേനയില്‍ യഹോവയെ
നീ വാനസേനയോടെഴുന്നെ-
ള്ളേണമെ സാലേമിതില്‍
അനുപല്ലവി
സീനയെന്ന മാ മലയില്‍
വാനസേനയോടെഴുന്ന -സേന
1
ഹീനരാമീ മാനവരില്‍
മാനസം കനിഞ്ഞഹോ
മനുവേലെന തന്നോരു
പ്രാണനായകാ! ഇന്നേരം -സേന
2
ശാലമോന്‍ പണിഞ്ഞതാം
ദേവാലയത്തിലന്നനു-
കൂലമോടെഴുന്ന യിസ്ര
യേലിന്‍ ദൈവമേ ഇന്നേരം -സേന
3
നാലു ജീവികളോടാറു- നാലു മൂപ്പന്മാര്‍ മദ്ധ്യേ
മാമഹത്വമോടഹോസിംഹാസ
നസ്ഥനായി വാഴും -സേന
4
ഏശയാ പ്രവാചകന്‍
കണ്‍ടാലയത്തിലുള്ളതായ
മെച്ചമമമോടുയര്‍ന്നതാം
സിംഹാസനസ്ഥനായി വാഴും -സേന
5
ആറു ചിറകുള്ള സ്രാഫ-ദു-
തസംഘമാകവെയങ്ങാര്‍ത്തു
പാട്ടുചൊല്ലി സര്‍വ്വ
നാളിലും സ്തുതിക്കുന്നോരു -സേന
6
നേരായ്നിന്നാത്മാവുരച്ച
കൂറുള്ളോരു ചെല്കളാല്‍ നിന്‍
ആലയം ചേര്‍ന്നെങ്ങള്‍ പാട്ടു
പാടും കേട്ടനുഗ്രഹിപ്പാന്‍ സേന
(യുസ്തുസ് യൗസേഫ്)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox