തോടി-ആദിതാളം
പല്ലവി

സേവിച്ചീടും നിന്നെ ഞാന്‍-എന്നേശുവേ
സേവിച്ചീടും നിന്നെ ഞാന്‍

1
ജീവനെനിക്കായി-ക്രൂശില്‍ വച്ചുതന്നെന്‍
ജീവനെ വീണ്‍ടെടുത്ത – പ്രാണനാഥാ-
സേവി
2
ദേഹംദേഹി ആത്മം-ഏകമായ്തന്നു നിന്നെ
സ്നേഹമായ് സേവെച്വാന്‍-താ നിന്‍ കൃപ
സേവി
3
പാപം വെടിഞ്ഞുള്ള പാവന ജീവിതം
പാപഹരാ ഞാന്‍ ചെയ്വാന്‍ തുണയ്ക്കണം
സേവി
4
നിങ്കണ്ണാലെന്നെ നീ-വഴി നടത്തേണം
നിന്‍ കരത്താലെന്നെ നീ താങ്ങിടണം
സേവി
5
എന്‍ ഹൃദയമിതാ-മന്നവനേശുവേ
നിന്നാവിയാല്‍ നിറെക്ക നിന്‍ സേവയ്ക്കായ്
സേവി
ഠഛഇ
പ്രതിഷ്ഠ 6
ലോകം ജഡം പിശാചോടു പോര്‍
ചെയ്തു ഞാന്‍
നിന്‍ കൊടിക്കീഴില്‍ നിന്നു-ജയം-കൊള്ളും
സേവി

(ടി.കെ.യൗസേഫ്)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox