ആദിതാളം
പല്ലവി

സോദരരെ പാപമാര്‍ഗം തേടിപ്പോകാതെ
അനുപല്ലവി
തേടിപ്പോകാതെ – വേഗം നേടുവിന്‍ മുക്തി… സോദരരെ

ചരണങ്ങള്‍
1
കല്ലും മുള്ളും ആര്‍ന്നിടുന്ന കാല്‍വറിയില്‍
കാണ്‍മതെന്ത്?
മോഹ പാശം നീക്കിടുന്ന സ്നേഹ രൂപമോ?
സ്നേഹരൂപമോ-മഹാ ത്യാഗ ദീപമോ? സാദരരെ
2
കാണിയും കരുണയെന്യെ പാണികളിലാണി ചേര്‍ത്തു
വന്‍ കുരിശിലേറ്റിടുന്നു പാതകര്‍ യൂദര്‍-
പാതകര്‍ യൂദര്‍ – സുര ലോക പാലകനെ സോദരരെ
3
പട്ടിളെ കളേബരത്തില്‍ കൂര്‍ത്തകുന്തം തറയ്ക്കുന്നു
പൊന്‍ മകുടം ചൂടേണ്‍ട തന്‍ ശിരസ്സിതില്‍
തന്‍ ശിരസ്സതില്‍ ഹന്ത! മുള്‍മുടി ചൂടി സോദരരെ
4
മന്നിടത്തില്‍ മര്‍ത്യവേഷം കൈവരിച്ചു ജാതനായ
ക്രിസ്തുദേവന്‍ പാപികള്‍ക്കായി തന്‍ തിരു ജീവന്‍
തന്‍ തിരു ജീവന്‍-ഹന്ത! കൈവെടിയുന്നു സോദരരെ

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox