ആദിതാളം
സ്തുതിഗീതം പാടുക നാം
ഉയര്‍ത്തുക ജയനാമം
1.
സ്തുതിക്കു യോഗ്യനവന്‍
സര്‍വ്വശക്തന്‍ യഹോവ അവന്‍
നമ്മെ സ്നേഹിച്ചു നമ്മെ വീണ്‍ടെടുത്തു
സ്വന്തജനമായ് തീര്‍ത്തതിനാല്‍ സ്തുതി
2
രോഗിക്കു വൈദ്യനവന്‍
സര്‍വ്വശക്തന്‍ യഹോവ അവന്‍
സൗഖ്യം നല്‍കി താന്‍ ശക്തി ഏകിടും
എന്നും ആശ്വാസം പകരുമവന്‍ സ്തുതി
3
സേനകളില്‍ നായകന്‍
സര്‍വ്വശക്തന്‍ യഹോവ അവന്‍
അവന്‍ മുമ്പിലും പിമ്പിലും
നമ്മെ ജയത്തോട് നടത്തീടുമെ സ്തുതി
4.രാജാധിരാജനവന്‍
സര്‍വ്വ ശക്തന്‍ യഹോവ അവന്‍
സ്തുതി സ്തോത്രവും എല്ലാ പുകഴ്ചയും
അവനെന്നെന്നും ആ-മേന്‍ സ്തുതി

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church