ആദിതാളം
സ്തുതിച്ചിടുവീന്‍ കീര്‍ത്തനങ്ങള്‍ ദേവനു പാടിടുവന്‍
സ്തുതി ഉചിതം മനോഹരവും നല്ലതുമെന്നറിവിന്‍ (2)
ദേവാധിദേവനീ പാരില്‍ വന്നു പാപിയെ തേടിവന്നു
വല്ലഭനായി മരിച്ചുയര്‍ത്തു ജീവിക്കുന്നു നമുക്കായി (2)
2.
തിരുക്കരങ്ങള്‍ നിരത്തിവെച്ചു താരകങ്ങള്‍ ഗഗനെ
ഒരുക്കി അവന്‍ നമുക്കു രക്ഷാ മാര്‍ഗ്ഗമതിനു മുന്നമേ (2)
ദേവാധിദേവനി പാരില്‍ വന്നു പാപിയെ തേടി വന്നു
വല്ലഭനായ് മരിച്ചുയര്‍ത്തു ജീവിക്കുന്നു നമുക്കായി (2)
3.
കണ്‍ടില്ല കണ്ണുകളീ കരുണയില്‍ കരചലനം
കേട്ടില്ല മാനവരില്‍ കാതുകള്‍ തന്‍വചനം (2)
ദേവാധിദേവനി പാരില്‍ വന്നു പാപിയെ തേടി വന്നു
വല്ലഭനായ് മരിച്ചുയര്‍ത്തു ജീവിക്കുന്നു നമുക്കായി (2)
4.
തലമുറയായി അവന്‍ നമുക്ക് നല്ലൊരു സങ്കേതമാം
പലമുറ നാം പാടിടുക പരമനു സങ്കീര്‍ത്തനം (2)
ദേവാധിദേവനി പാരില്‍ വന്നു പാപിയെ തേടി വന്നു
വല്ലഭനായ് മരിച്ചുയര്‍ത്തു ജീവിക്കുന്നു നമുക്കായി (2)
5
മനം തകര്‍ന്നോര്‍ക്കരുളുമവന്‍ കൃപയുടെ പരിചരണം
ധനം സുഖം സന്തോഷമെല്ലാം നമുക്കു തന്‍തിരുചരണം(2)
ദേവാധിദേവനി പാരില്‍ വന്നു പാപിയെ തേടി വന്നു
വല്ലഭനായ് മരിച്ചുയര്‍ത്തു ജീവിക്കുന്നു നമുക്കായി (2)
(എം.ഈ.ചെറിയാന്‍)