കല്യാണി-ഏകതാളം
സ്തോത്രം യേശുനാഥനേ!
മനുവേലനേ! മനുവേലനേ!
1.
പാത്രഹീന-നാകുമെന്നെ-പാര്‍ത്തു നിന്‍ക-യ്യാലണച്ചു
ചേര്‍ത്തുകൊണ്ടെന്‍റെ ദുരിതം തീര്‍ത്തി രക്ഷിക്കേണമേ   സ്തോത്രം
2.
വിണ്ണിലുമീ-മണ്ണിലും നീ-യെന്നപോലാരുള്ളഹോ
ഉന്നതനാ-കുന്ന യേശു-മന്നവരില്‍-മന്നനേ! -സ്തോത്രം
3.
പൊന്നുലോകം തന്നില്‍നിന്നു- വന്ന ജീവ-നാഥനേ
എന്നപേക്ഷിയ്ക്കിന്നു ചെവിതന്നു കേട്ടിടേണമേ -സ്തോത്രം
4.
പാരമഴ-ലോടുഴലു-പാപിയാമെന്നെ വെടിഞ്ഞു
ദൂരവേ പോയീടരുതേ ദാവീദിന്‍ കുമാരനേ-സ്തോത്രം
5.
താതനേ! എന്‍-താതനേ-പാതകര്‍ സങ്കേതമേ
നീതിയോടെ-ഭൂതലം വാണിടുവാന്‍ വരേണമേ -സ്തോത്രം
                                                                                  (യുസ്തുസ് യൗസേഫ്)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox