ഏകതാളം
1
സ്നേഹമാം ദേവാ! സ്വര്‍ഗ്ഗീയ താതാ!
അഹമഹമായവനേ! യഹോവ! ഇഹ പരിപാലകനേ!
ബഹുലമാം കൃപയാല്‍ തിരുഹിത മതിനാല്‍
മഹിതലെ സുതനെത്തന്ന-ദേവേശാ! തവ പാദം കൂമ്പിടുന്നേന്‍ തവ
2
നാരിയിലുരുവായ് ബേതലേ ജനിച്ചു
പാരിടെ കൂരിരുള്‍ നീക്കിത്തന്നു-ആരിതുമാലോകരെ!
വീരനാം ദൈവം നീതിയിന്‍ സൂര്യന്‍,
ഇരുന്നവന്‍ വചനമായ് നി..ത്യകാലേ തവ
3
ഉന്നതേ മഹത്വം നരര്‍ക്കു സംപ്രീതി
മന്നിടെ ശാന്തി എന്നുപാടുന്ന-വിണ്ണിലെ മാലാഖമാര്‍-
മണ്ണിലെ ജനത്തില്‍ പാപങ്ങളഖിലം
മന്നിപ്പാന്‍ വന്നവനായ നാഥാ! തവ
4
പ്രാണ നാഥാ! നീ താണിഹ്യ വന്നു
ക്ഷോണിയെ വീണ്‍ടെടുത്ത-മാസ്നേഹം
കാണുന്നുദോഷിയാം ഞാന്‍-
താണുവണങ്ങി നമിച്ചുടുന്നടിയന്‍
പാണിയില്‍ താങ്ങണമേ… കൃപാലോ!. തവ

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox