സ്നേഹവിരുന്നനുഭവിപ്പാന്‍ സനേഹ-
ദൈവമക്കളെല്ലാവരും കൂടുവിന്‍
ജയം ജയം നമുക്കെ!
പക തിങ്ങി ലോകമക്കള്‍
പലകുലം ജാതികളായ് പിരിഞ്ഞു
നാള്‍ക്കുനാള്‍
പരനോടെതിക്കുന്നു -സ്നേഹ
1
നമുക്കൊരു പിതാവു തന്നേ
നമുക്കേവര്‍ക്കും ജീവന്‍ അരുളീടുന്നും
ദൈവാത്മാവു തന്നേ
നമുക്കേക രക്ഷകനാം…2
നമുക്കേവര്‍ക്കും കുടിയിരിപ്പതിന്നിനി-
സ്വര്‍ഗ്ഗം ഒന്നു തന്നേ– സ്നേഹ
2
നമുക്കേക ഭോജനമേ
നമുക്കേവര്‍ക്കും നിഴല്‍ വെളിച്ചതൂണതും
യേശുനായകനേ
വഴി വാതില്‍ സ്നാനമൊന്നേ….2
ക്രിസ്തു വിധി ചെല്ലുന്നേരം-
നമുക്കെല്ലാവര്‍ക്കും
വലതുഭാഗമൊന്നോ– സ്നേഹ
3
സ്നേഹക്കുറിതൊട്ടിടേണം നാം
നിയമം ഇതേശുവിന്‍ ജനങ്ങള്‍ക്കേവര്‍ക്കും
നിയമിച്ചേശുപരന്‍
പക പേയുടെ കുറിയാം…2
പരനേറെ സങ്കടം കോപവും വരും
പിണങ്ങും ലോകരോടു- സ്നേഹ
4
ക്രിസ്തന്‍ തിരു ചിന്ത ധരിപ്പിന്‍
കുരിശെടുത്തു താഴ്മയോടവന്‍
പിഞ്ചല്ലുവിന്‍ തിരുകൃപ ലഭിപ്പാന്‍
ഏകമനസ്സോടെ ജപിപ്പിന്‍…2
അവസാനത്തോളവും നിലനിന്നീടുവിന്‍
വരും ഭാഗ്യം നമുക്കേ– സ്നേഹ
  (മോശവത്സലം)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox