സഭാപ്ര. 12
1
സ്രഷ്ടാവിനെ ബാല്യകാലത്തില്‍-ഓര്‍ക്കുകാ ബാലകാ!
ഇഷ്ടകാലം പോകും-കഷ്ടകാലം വന്നു ചേരും
2
അന്നു നിന്‍റെ ശോഭ മങ്ങുമെ-ലോക സുഖം പോരേ!
ഒന്നിനു മേലൊന്നായ് സങ്കടങ്ങള്‍ വന്നുകൂടും
3
കാവല്‍ക്കാരാ കൈകള്‍ ക്ഷീണിക്കും കാല്‍കള്‍ വിറച്ചീടും
വാതിലാകും കണ്ണിന്‍-കാഴ്ചയില്ലാതാ യിപ്പോകും
4
പല്ലുമെല്ലാം മെല്ലെപ്പോയിട്ടും ഇല്ലാതാകും രുചിയും
ഉള്ളിലുള്ള തീയും പോയ് ദഹനം ശാന്തമാകും
5
കൂര്‍മ്മതയുള്ള നിന്‍ കര്‍ണ്ണങ്ങള്‍-തീര്‍ന്നീടും മന്ദ മായ്
കാര്‍മേഘ തുല്യ കാര്‍കൂന്തലും പഞ്ഞിപോലാകും

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox