[Hark the herald angels sing
7.7.7.7.D Charles Wesley]
1
കേള്‍ക്ക ദൂത സല്‍സ്വരം-ക്രിസ്തു ജാതഘോഷണം
ഭൂമൗ ശാന്തി സന്തോഷം-ആമീന്‍ പാടീന് ഉണ്ടായി
ആന്ദിപ്പിന് മര്ത്യരെ-വാനദൂതര്‍- യോഗമായ്
യേശു ഇന്നു ഭൂജാതന്‍ എന്നു ലോകം ആര്‍ക്കുന്നു
കേള്‍ക്ക ദൂത സല്‍സ്വരം-ക്രുസ്തു ജാത ഘോഷണം
2
വാനേ ദൂതരാല്‍ എന്നും-മാന്യമാം ഈ ക്രിസ്തേശന്‍
പാര്‍ത്തലേ കന്യകയില്‍-മൂര്‍ത്തിയായി ജനിച്ചു
മാനമായിപ്പാടുവിന്-മാനവാവതാരത്തെ
ക്ലേശം തീര്‍ത്തു രക്ഷിക്കും-ഈശനാം ഇമ്മാനുവേല്‍
കേള്‍ക്ക
3
ശാലേമിന് പ്രഭോ വാഴ്ക വാഴ്ക- നീതി സൂര്യനേ
ശോഭ ജീവന് നല്‍കും താന്‍ രോഗശാന്തി സര്‍വ്വര്‍ക്കും
മാനമാകെ വിട്ടഹോ മര്ത്യഭാഗം തേടുവാന്‍
മൃത്യുഹാരം ചെയ്യുവാന്‍ ജാതന് ആയി പാരിടെ
കള്‍ക്ക
4
യേശു! ലോകമോഹിത! വാസമാക ചേതസി
വേഗം ഏകു നല്‍വരം -നാഗശക്തി പോക്കുവാന്
ശാപദോഷം തീര്‍ത്തു നീ വാഴ്ക വാഴ്ക മാനസേ
പൂര്‍ണ്ണമായ വിശ്വാസം – ദാനം ചെയ്ക സര്‍വ്വദാ
കേള്‍ക്ക
