Art thou weary
(Tr.) J.M.Neale 8.5.8.3 S.S.401
1
നീ ക്ഷീണിച്ചോ, നീ വലഞ്ഞോ വ്യാകുലപ്പെട്ടോ?
എങ്കല് വിശ്രമിക്കെന്നേശു ചൊല്ലുന്നു.
2
താന്‍ നായകനാകില്‍ തന്റെ ലക്ഷ്യം എന്താകും?
പാദം കൈ വിലാവുകളില്‍ പാടുകള്‍.
3
രാജാവിന്നെന്നപോലുണ്ടോ രാജമുടിയും?
മുടിയുണ്ട്; സൂക്ഷ്മം തന്നേ മുള്‍മുടി.
4
തന് പിന് ചെന്നാല്‍ താഹിത്തില് തരുന്നതെന്ത്?
മഹാദുഃഖം മഹായത്നം മാ ക്ലേശം
5
എന്നും തന്നില്‍ പറ്റിച്ചേര്‍ന്നാല്‍ എന്തുണ്ട-
വനില്‍!
ദുഃഖം തീര്ന്നുയത്നം നീങ്ങിസ്വര് പ്രാപ്തി.
6
എന്നെ ചേര്‍പ്പാന്‍ ഞാന്‍ യാചിച്ചാല് എന്നെ
തള്ളുമോ?
ഇല്ലില്ലാകാശം ഭൂമിയും പോയാലും
7
ഭദ്രം ചേര്‍ന്നു നിത്യം പാര്‍ത്താല്‍ ഭാഗ്യം ലഭ്യമോ?
വിശുദ്ധവാക്യം ചൊല്ലുന്നു ലഭ്യമാം.
