തി-ഏകതാളം

ജീവിതയാത്രക്കാരാ കാലടികള്‍ എങ്ങോട്ട്
നാശത്തിന്‍ പാതയോ ജീവന്‍റെ മാര്‍ഗ്ഗമോ
ലക്ഷ്യം നിന്‍ മുന്‍പിലെന്ത് (2)
1
അന്‍പില്‍ രൂപിയേശുനാഥന്‍ നിന്നെ
വിളിക്കുന്നില്ലേ
പോകല്ലെ നീ അന്ധനായി ലോക സൗഭാഗ്യം തേടി
പൊന്നിന്‍ ചിറകുനിനക്കുമീതെ
കര്‍ത്തന്‍ വിരിച്ചതു കാണുന്നില്ലേ
സൂര്യനില്‍ താപമോ ഘോരമാം മാരിയോ
നിന്നെ അലട്ടാ എന്‍ പൊന്‍മകനേ -ജീവിത
2
വൈഷമ്യമാം മേടുകളെ എങ്ങനെ നീ കടക്കും?
എങ്ങനെ നീ യോര്‍ദ്ദാനിന്‍റെ അക്കരെ
ചെന്നു ചേരും?
നിന്‍ തോണിയില്‍ കര്‍ത്തന്‍ യേശുവുണ്‍ടോ?
നിന്‍ നാവില്‍ പ്രാര്‍ത്ഥനാ ഗാനമുണ്‍ടോ?
പുത്തന്‍ ഗാനാലാപം പാടി സ്തുതിക്കുവാന്‍
ഹൃത്തിടെ സ്വര്‍ഗ്ഗീയ ശാന്തിയുണ്‍ടോ -ജീവിത
3
വിശ്വാസത്തിന്‍ തോണിയതില്‍
പോകുന്നയാത്രക്കാരാ
പാറക്കെട്ടില്‍ തട്ടാതെ നീ അക്കരെ ചെന്നിടുമോ?
ഓളങ്ങള്‍ ഏറുന്ന സാഗരത്തില്‍
ജീവിതത്തോണി ഉലഞ്ഞീടുമ്പോള്‍
ആരുണ്‍ടു കൈത്താങ്ങായ് ആരു സഹായിക്കും
കപ്പിത്താന്‍ യേശുവല്ലാതെ നിന്നെ -ജീവിത

(ഒ.സി.അലക്സാണ്‍ടര്‍)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox