പല്ലവി

മാ പരി ശുദ്ധാന്മനെ ശക്തിയേറും ദൈവമേ!
വന്നു രക്ഷിക്കണമേ -വേഗമേ
1
പാപിയെന്നുള്ളില്‍ന്യായങ്ങള്‍
വാദിച്ചുണര്‍ത്തീടുക എന്‍
പാപവഴികള്‍ തോന്നിക്കുക -വേഗമേ -മാ
2
പാപബോധം നല്കുക നീനീതിന്യായ
തീര്‍പ്പിനെയും
പക്ഷമോടിങ്ങോര്‍മ്മ നല്കുക -വേഗമേ -മാ
3
യേശുവോടു ചേരുവാനുംസത്യം
ഗ്രഹിച്ചീടുവാനും
എന്നെ ആകര്‍ഷിക്കടുപ്പിക്ക-വേഗമേ -മാ
4
നല്ല ജീവ വിശ്വാസവുംമോക്ഷ ഭാഗ്യ
മുദ്രയതും
നല്കുക വീണ്‍ടും ജനനവും -വേഗമേ -മാ
5
പരിശുദ്ധനാക്കുകെന്നെ പഠിപ്പിക്ക
ദൈവഇഷ്ടം
പരനെ! വഴി നടത്തെന്നെ -വേഗമേ -മാ
6
ബലഹീനത വരുമ്പോള്‍ തുണെച്ചാശ്വാസിപ്പിക്കെന്നെ
പരലോകാനന്ദം കാട്ടുക -വേഗമേ -മാ

(മോശവത്സലം)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox