I
(നിന്നോടെന്‍ ദൈവ മേ- എന്ന രീതി)
എന്നേക്കും മഹത്വം, ഏകപിതാ
എന്നേക്കും മഹത്വം, ഏകസുതാ
എന്നും എന്നേ ക്കുമേ, ഏവം ഭവി ക്കട്ടെ
ഏകാത്മാവായോന്നും ഏറ്റം സ്തുതി
II
(എന്‍ ദൈവമേ നട ത്തുകെന്നെ – എന്ന രീതി)
സര്‍വ്വ ബുദ്ധിയും കവിയും ദൈവ-സമാധാനം
യേശുമശിഹാതന്‍ അറിവിലും-സ്നേഹത്തിലും
കാക്കട്ടെ നമ്മുടെ മനസ്സുകള്‍
ചിന്തകള്‍ സര്‍വ്വം എന്നന്നേക്കുമേ
III
സ്തുതി എന്നെന്നും പാടിടും നിന്‍ ആലയേ ഞങ്ങള്‍
വീണ്‍െടുപ്പിന്‍ സന്തോഷത്താല്‍ എന്നെന്നും പാടുമേ
സമാധാനവും സ്നേഹവും അന്യോന്യം നല്‍കുവാന്‍
ബാദ്ധ്യസ്ഥരായ ഞങ്ങളെ നീ പ്രാപ്തരാക്കണേ (2)
IV
ദൈവമേ അനുഗ്രഹിക്ക സമാധാനമായ് അയയ്ക്ക
നിന്‍ ദാസരെ ഇന്നും എന്നും; കരുണയോടെ കാക്കുക
V
1
ദൈവമേ നിന്‍ സ്നേഹത്തോടെ ഞങ്ങളെ വിട്ടയയ്ക്ക
നിന്‍റെ സമാധാനം തന്നു ഇപ്പോള്‍ അനുഗ്രഹിക്ക
യാത്രക്കാരാം, യാത്രക്കാരാം ഞങ്ങളെ തണുപ്പിക്ക
2
സുവിശേഷ സ്വര ത്തിന്നായ് നീ മഹ ത്വപ്പെടട്ടെ
നിന്‍റെ രക്ഷയുടെ ഫലം ഞങ്ങളില്‍ വര്‍ദ്ധിക്കട്ടെ
എന്നെന്നേക്കും, എന്നെന്നേക്കും ഞങ്ങളില്‍ നീ വസിക്ക
VI
ദൈവമേ അയയ്ക്ക നിന്‍ അടിയാരെ
ആത്മ സമാധാനം ഉള്ളില്‍ നിറയ്ക്ക
നിന്‍ സന്നിധാനത്തില്‍ ആശീര്‍വാദങ്ങള്‍
ഞങ്ങളില്‍ ചൊരിക നിന്‍ വരങ്ങളാല്‍
താതനേ നിനക്കും പ്രിയ പുത്രനും
ശുദ്ധ റൂഹായ്ക്കും സ്തോത്രമെന്നേക്കും
VII
യേശുവിന്‍ കൃപാകടാക്ഷം മാ പിതാവിന്‍ സ്നേഹവും
ദൈവ ആത്മാവിന്‍ സംസര്‍ഗ്ഗം എന്നും ഇങ്ങുണ്‍ാകേണം
ഹാലേലൂയ്യാ ഹാലേലൂയ്യാ ആ ആമ്മീന്‍ (2)
VIII
സര്‍വ്വാശിഷത്തില്‍ താതനെ
വാഴ്ത്തുവിന്‍ ലോകരാകവെ
വാഴ്ത്തുവിന്‍ സ്വര്‍ഗ്ഗസേനയും
വാഴ്ത്തുവിന്‍ പിതാ പുത്രാത്മനെ
IX
(എന്‍ ദൈവമേ നട ത്തുകെന്നെ നീ- എന്ന രീതി)
പിതൃപുത്രാത്മനാം ത്രിയേകന്‍റെ ആശിസ്സുകള്‍
ഉണ്‍ായിടട്ടിന്നീ എല്ലാ ജനംമേല്‍ എന്നുമേ
സര്‍വ്വ ശക്തനാം ദൈവം നിങ്ങളെ
പാലിക്കട്ടെ സ്വര്‍ സമാധാനത്തില്‍
X
അനുഗ്രഹത്തോടെ ഇപ്പോള്‍ അയയ്ക്ക (329)
XI
കാണുംവരെ ഇനി നാം തമ്മില്‍ (328)
XII
നിത്യനായ യഹോവയെ (427)
